പാലക്കാട് മെഡിക്കൽ കോളജ് നിയമന അഴിമതി:ഉമ്മന്‍ചാണ്ടിക്കും അനില്‍കുമാറിനും എതിരെ തെളിവുകളില്ലെന്ന് വിജിലന്‍സ്;സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുബ്ബയ്യ പ്രതി

single-img
19 September 2016

ap-anilkumar-oommen-chandyപാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ അനധികൃത നിയമനം സംബന്ധിച്ച കേസിൽ മുൻ സ്പെഷൽ ഓഫീസർ എസ്.സുബയ്യയെ പ്രതിചേർത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി അനിൽകുമാർ എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കി. കേസ് സംബന്ധിച്ച ത്വരിത പരിശോധന റിപ്പോർട്ട് വിജിലൻസ് തൃശൂർ കോടതിയിൽ സമർപ്പിച്ചു.

പാലക്കാട് വിജിലന്‍സ് സംഘമാണ് നിയമന അഴിമതി സംബന്ധിച്ച പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയത്.മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ നിയമപരമാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് തിരുവനന്തപുരം വിജിലൻസ് പരിശോധിച്ചത്. മെഡിക്കൽ കോളജിൽ നടന്ന നിയമനങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങളുടെ നിയമസാധുതയാണ് പാലക്കാട് വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നത്. മുൻ സ്പെഷൽ ഓഫിസർ എസ്. സുബയ്യ ഉൾപ്പെടെയുള്ളവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. സിഐ കെ.വിജയകുമാറിെൻറ നേതൃത്വത്തിലാണ് പാലക്കാട്ട് അന്വേഷണം പൂർത്തിയാക്കിയത്. ഹരജിക്കാരനായ യുവമോർച്ച പാലക്കാട് മുൻ ജില്ലാ പ്രസിഡന്റ് പി. രാജീവ്, സാക്ഷികളായ ഇ.പി. നന്ദകുമാർ, മണികണ്ഠൻ എന്നിവരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.