നാടന്‍ പശുവിന്റെ പാല്‍ ,മൂത്രം,ചാണകം തുടങ്ങിയവയെ കുറിച്ചുള്ള പഠനത്തിനായി ഹരിയാനയിൽ ഗോ സര്‍വ്വകലാശാല;സര്‍വ്വകലാശാലയ്ക്കായി 500 ഏക്കർ വേണമെന്ന് ആവശ്യം

single-img
19 September 2016

cow-student-center-news_0001-jpg

ചണ്ഡിഗഡ്: ഹരിയാനയില്‍ ഗോ സേവ ആയോഗിന്റെ കീഴില്‍ ഗോ സര്‍വകലാശാല വേണമെന്ന് ആവശ്യം. നാടന്‍ പശുവിന്റെ പാല്‍ ,മൂത്രം,ചാണകം തുടങ്ങിയവയെ കുറിച്ചുള്ള പഠനത്തിനായിട്ടാണ് സര്‍വകലാശാല സ്ഥാപിക്കാന്‍ നിര്‍ദേശം വച്ചിരിക്കുന്നത്.

ഇതിനു സമീപ പ്രദേശമായ മേവാത്ത് ജില്ലയിലെ ഒരു ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയില്‍ നിന്നും ബീഫ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

സര്‍വകലാശാല സ്ഥാപിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി കൂടികാഴ്ച നടത്തുമെന്ന് ഗോ സേവ അയോഗ് ചെയര്‍മാന്‍ ഭാനി രാം മംഗ്ല അറിയിച്ചു.
സര്‍വകലാശാല സ്ഥാപിക്കുന്നതിനായി 500 ഏക്കര്‍ ഭൂമി അനുവധിക്കണമെന്നും ആവശ്യമുണ്ട്. അവിടുത്തെ ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച് ഭൂമി കണ്ടെത്താന്‍ കഴിയും എന്നാണു ഗോ സേവ അയോഗ് പറയുന്നത്.

ഗുജറാത്തിലെ കാട്മണ്ടു സര്‍വകലാശാല സന്ദര്‍ശനവും മംഗ്ല നടത്തിയിട്ടുണ്ട്. സര്‍വകലാശാല വരുന്നതിലൂടെ പശുകളിലെ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും അത് വഴി അനേകം തൊഴില്‍ അവസരം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. പശുവിന്റെ ചാണകവും മൂത്രവും ഗവേഷണം ചെയ്യാന്‍ കഴിയുമെന്നും അത്തരത്തിലുള്ള ഡിപ്ലോമ കോഴ്സുകളും സര്‍വകലാശാലയില്‍ നടത്താന്‍ കഴിയും.

ഹരിയാനയില്‍ ഗോ സംരക്ഷകരുടെ എണ്ണം വളരെ കൂടുതലാണ് സംസ്ഥാന സര്‍ക്കാരിനു ഗോ രക്ഷാ, ഗോ സംവര്‍ധന്‍ തുടങ്ങിയ പദ്ധതികളും ഉണ്ട് ഇത് പ്രകാരം ഹരിയാനയില്‍ ബീഫ് വില്‍പന, ഉപഭോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ഗോ സംരക്ഷണത്തിനായി പ്രത്യേക സംഘം തന്നെ ഹരിയാന പൊലീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പശു സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.

ഗോ സര്‍വകലാശാല വരുന്നതിലൂടെ ഹരിയാന ഒരു സമ്പൂര്‍ണ്ണ ഗോ സംരക്ഷണ സംസ്ഥാനമായി മാറും.
ഗോ സംരക്ഷണവുമായി ബന്ധപെട്ടു ഹരിയാന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒരു വിവാദത്തില്‍ പെട്ടിരുന്നു. മേവാതില്‍ ബീഫിന്റെ പേരില്‍ അരങ്ങേറിയ ഇരട്ട കൊലപാതകവും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും നിസ്സാരവല്‍ക്കരിച്ച് ഇതിലൊന്നും കാര്യമില്ല, ഈയൊരു ചെറിയ പ്രശ്‌നത്തിനായി കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ താനില്ലെന്ന് ഹരിയാന മുഖ്യൻ പ്രതികരിച്ചത്.