മുസ്ലീങ്ങള്‍ക്ക് ഫ്‌ലാറ്റ് വില്‍ക്കില്ലെന്ന് പ്രമേയം പാസാക്കി ഹൗസിംഗ് സൊസൈറ്റി;മതപരമായ വിവേചനം കാട്ടിയതിനു ഹൗസിംഗ് സൊസൈറ്റി അംഗങ്ങൾക്കെതിരേ കേസ്

single-img
19 September 2016

370054-flatsമുസ്ലീങ്ങള്‍ക്ക് ഫ്‌ലാറ്റ് വില്‍ക്കുന്നതിന് തടസം നിന്ന ഹൗസിംഗ് സൊസൈറ്റിയിലെ 11 അംഗങ്ങള്‍ക്കെതിരെ പോലീസ് കേസ്. വസൈയിലെ ദി ഹാപ്പി ജീവന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്കെതിരെയാണ് കേസ് എടുത്തത്.

ഗുജറാത്തി, മറാഠി, വടക്കേ ഇന്ത്യന്‍, പഞ്ചാബി, മുസ്ലീം കുടുംബങ്ങള്‍ തുടങ്ങി പല സമുദായക്കാരാണ് ഇവിടുത്തെ താമസക്കാര്‍. ഈ കെട്ടിടത്തിലെ 9ഉം ഗുജറാത്തികളുടേതാണ്.ഒന്നാമത്തെ നിലയിലെ താമസക്കാരായ കാന്താബെന്‍ പട്ടേല്‍ അവരുടെ ഫ്‌ലാറ്റ് മുസ്ലീം ബിസിനസുകാരനായ വികാര്‍ അഹമ്മദ് ഖാന് വില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

എന്നാല്‍ ഫ്‌ലാറ്റ് ഉടമകളായ 11 പേരും ഇതിനെ എതിര്‍ക്കുകയും പ്രമേയം പാസാക്കുകയുമായിരുന്നു. 16 ഫ്‌ലാറ്റ് അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. രണ്ട് മുസ്ലീം കുടുംബവും ഇതിലുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഈ കെട്ടിടത്തിലെ താമസക്കാരാണിവര്‍. പ്രമേയം പാസാക്കിയതോടെ കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിവര്‍.

മതവികാരം വൃണപ്പെടുത്തിയതിനും മതപരമായ വിവേചനത്തോടെ പെരുമാറിയതിനുമാണ് പോലീ കേസെടുത്തിരിയ്ക്കുന്നത്.

Home » Mumbai » Muslim » National » ദേശീയം » മുസ്ലീങ്ങള്‍ക്ക് ഫ്‌ലാറ്റ് നല്‍കില്ലെന്ന് പ്രമേയം പാസാക്കി; മുംബൈയിലെ ഹൗസിംഗ് സൊസൈറ്റിയിലെ 11 അംഗങ്ങള്‍ക്കെതിരെ കേസ്
മുസ്ലീങ്ങള്‍ക്ക് ഫ്‌ലാറ്റ് നല്‍കില്ലെന്ന്