രാമക്ഷേത്ര നിര്‍മ്മാണം നവംബര്‍ എട്ടിന് ആരംഭിക്കുമെന്ന് ഹിന്ദുമഹാസഭ;നവംബര്‍ ആദ്യവാരം രാജ്യത്തെ മുഴുവന്‍ ഹിന്ദു സന്യാസിമാരും അയോധ്യയില്‍ എത്തണമെന്ന് നിർദ്ദേശം

single-img
18 September 2016

fff-1473860543അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം നവംബര്‍ എട്ടിന് ആരംഭിക്കുമെന്ന് ഹിന്ദുമഹാസഭ.ഇതിനായി അന്നേ ദിവസം ലക്ഷക്കണക്കിന് കര്‍സേവകര്‍ അയോധ്യയില്‍ ഒരുമിച്ച്കൂടുമെന്നും ഹിന്ദു മഹാസഭ വ്യക്തമാക്കി.

നവംബര്‍ ആദ്യവാരം രാജ്യത്തെ മുഴുവന്‍ ഹിന്ദു സന്യാസിമാരും അയോധ്യയില്‍ എത്തണമെന്ന് തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു.

നവംബര്‍ എട്ടിന് ശിലാസ്ഥപനം നടത്തുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സമാധാനത്തിന് ഭംഗം വരുത്തുന്നതും സാമുദായിക സൗഹൃദം തകര്‍ക്കുന്നതുമായാ ഒരു ശ്രമവും അനുവദിക്കില്ലെന്ന് ഫൈസാബാദ് എസഎസ്പി മോഹിത് ഗുപ്ത, ജില്ലാ മജിസ്‌ട്രേറ്റ് കിന്‍ജാല്‍ സിങ് എന്നിവര്‍ വ്യക്തമാക്കി.