പൃഥ്വിരാജ് സംവിധായകനാകുന്നു; നായകൻ മോഹൻലാൽ; തിരക്കഥ മുരളി ഗോപി 

single-img
18 September 2016

mohanlal-prithviraj-lucifer-1-15-1473934675നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമ ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ലൂസിഫര്‍ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാലാണ് ലൂസിഫറാകുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണിത്. മുരളി ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ നടക്കാതെ പോയ പ്രൊജക്റ്റ്‌ പൃഥ്വിരാജ് ചെയ്യുന്നു എന്നാണ് ഈ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇതൊരു പുതിയ പ്രോജക്ടാണെന്നും മുരളി ഗോപി പറയുന്നു. ചിത്രത്തിന് ലൂസിഫര്‍ എന്ന പേര് നല്‍കിയെന്ന് മാത്രം.എന്നാല്‍ രാജേഷ് പിള്ളയുടെ ചിത്രത്തിന്റെ തീമും ഈ പ്രോജക്ടിന്റെ തീമും ഒന്ന് തന്നെയാണെന്നും മുരളി ഗോപി പറഞ്ഞു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം മധ്യത്തോടെ ആരംഭിക്കും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിഥ്വിരാജ് സംവിധാനരംഗത്തേക്കുള്ള കടന്നുവരവ് സിനിമലോകത്തെ അറിയിച്ചത്.