ഇന്റര്‍ കണക്റ്റിവിറ്റി: റിലയന്‍സ് ജിയോ പ്രതിഫലം നല്‍കിയെന്ന് എയര്‍ടെല്‍.

single-img
18 September 2016

airtel-vs-jioന്യുദല്‍ഹി: പുതിയ കരാര്‍ പ്രകാരം റിലയന്‍സ് ജിയോ ഇന്റര്‍ കണക്റ്റിവിറ്റിക്ക് പ്രതിഫലം നല്‍കിയതായി എയര്‍ടെല്‍ അധികൃതര്‍ അറിയിച്ചു. രണ്ടു കമ്പനികളും സൗകര്യം തുടര്‍ന്നും ഒരുമിച്ചു കൊണ്ട് പോകും.

90 ദിവസമാണ് കരാറിന്റെ കാലാവധി. ജിയോ തുടര്‍ന്നും ഈ സഹകരണം ഉണ്ടാകും , പുതിയ സംവിധാനം മുന്നോട്ട് കൊണ്ടുപോകാന്‍ ജിയോ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന വിശ്വാസവും തങ്ങള്‍ക്ക് ഉണ്ട് എന്നും എയര്‍ടെല്‍ പറഞ്ഞു.

ഇന്റര്‍ കണക്ടിവിറ്റി സേവനം ഇപ്പോള്‍ മൂന്നു മടങ്ങ്‌ വര്‍ദ്ധിപ്പിച്ചു ഇത് 15 ദശലക്ഷം ഉപഭോക്താക്കള്‍ക്കുംകൂടി സേവനം നല്‍കുന്നതിനു സഹായിക്കും. ഇത് ജിയോയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്.

മറ്റു നെറ്റ്വര്‍ക്കുകളുമായി ജിയോ സഹകരിക്കാന്‍ സാധ്യതയുണ്ട് എന്നാണു ഇപ്പൊഴത്തെ നിഗമനം.