ബോളിവുഡ് താരം വിദ്യാബാലന് ഡെങ്കിപ്പനി; നടന്‍ ഷാഹിദ് കപൂറിന് നോട്ടീസ്

single-img
18 September 2016

l_114864_014053_updates-650x362

ബോളിവുഡ് താരം വിദ്യാബാലന് ഡെങ്കിപ്പനി. വെള്ളിയാഴ്ചയാണ് വിദ്യയ്ക്ക് ഡെങ്കി സ്ഥിരീകരിച്ചത്.മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലണിപ്പോള്‍ നടി. കൊതുക് വളര്‍ച്ച തടയനായി നടന്‍ ഷാഹിദ് കപൂറിനടക്കം വിദ്യാ ബാലന്റെ നാല് അയല്‍വാസികള്‍ക്ക് ബിഎംസി നോട്ടീസ് അയച്ചിട്ടുണ്ട്.
മുംബൈയില്‍ വിദ്യാ ബാലന്റെ ഫ്‌ളാറ്റിന് തൊട്ട് താഴെയാണ് ഷാഹിദ് കപൂര്‍ താമസിക്കുന്നത്. ഷാഹിദിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിങ് പൂളില്‍ വന്‍ തോതില്‍ കൊതുക് വളരുന്നുണ്ടെന്നാണ് ബിഎംസിയുടെ വിശദീകരണം. കൊതുക് നശീകരണത്തിന് നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കോര്‍പ്പറേഷനിലെ ഇന്‍സെക്ടിസൈഡ് ടീം വെള്ളിയാഴ്ച ഷാഹിദ് കപൂറിന്റെ വീടും പരിഹസവും പരിശോധിച്ചിരുന്നു. വീടിന്റെ പരിസരത്ത് കൊതുകുകള്‍ പെറ്റുപെരുകുന്ന കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 1888ലെ മുംബൈ മുനിസിപ്പര്‍ കോര്‍പ്പറേഷന്‍ ആക്ടിന്റെ സെക്ഷന്‍ 381ബി പ്രകാരം താരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മുനിസിപ്പല്‍ ഓഫീസര്‍ വ്യക്തമാക്കി.. ഇതുപ്രകാരം 10,000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്. 1500 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്.