ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

single-img
18 September 2016

manhatten-attack

ന്യൂയോര്‍ക്ക്: മാന്‍ഹട്ടന്‍ നഗരത്തില്‍ ശനിയാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ക്ക് പരിക്ക്. നഗരത്തിലുള്ള വേസ്റ്റ് ബിന്നില്‍ നിന്നാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രാഥമീകാന്വേഷണത്തില്‍ വ്യക്തമായി. വലിയ ശബ്ദത്തോടെ ഇത് പൊട്ടിത്തെറിക്കുകായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്‌ഫോടനമുണ്ടായ ഉടൻ തന്നെ ന്യൂയോര്‍ക്ക് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സ്ഫോടന സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പൊലീസിന്‍റെ ഭീകരവിരുദ്ധസേനാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.