തായ്‌വാനില്‍ കൊടും നാശം വിതച്ച മെറാന്തി ചുഴലിക്കാറ്റില്‍ മരച്ചവരുടെ എണ്ണം 28 ആയി

single-img
18 September 2016

tumblr_odjwvhv3fp1vb37n2o1_1280തായ്‌വാനില്‍ കൊടും നാശം വിതച്ച മെറാന്തി ചുഴലിക്കാറ്റില്‍ മരച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. 21 വര്‍ഷത്തിനിടയില്‍ തായ്‌വാന്‍ നേരിട്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് മെറാന്തി. വ്യാഴാഴ്ച്ച പുലര്‍ച്ചയോടെ ചൈനയില്‍ എത്തിയ കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഫുജിയാന്‍ , ഷെജിയാങ്ങ് പ്രവിശ്യയിലെ 15 പേരേ കാണാതായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തെക്കന്‍ പ്രവിശ്യയിലെ നഗരങ്ങളായ ക്സിയാമന്‍ , ഖ്വാന്‍ഷൌ, ശങ്ഷൌ എന്നിവിടങ്ങള്‍ ആകെ സ്തംഭിച്ചിരിക്കുകയാണ്. ഏതാണ്ട് 2.6 ബില്ല്യന്‍ ഡോളര്‍ നഷ്ടം സംഭവിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്.

റെയില്‍വേ ഗതാഗതവും വൈദ്യുതിയും നിലച്ചിരിക്കുകയാണ്. ഷെജിയാങ്ങില്‍ ചുഴലികാറ്റിനു ശേഷം ഉണ്ടായ മഴയില്‍ 10 പേര്‍ മരിച്ചു. 902 വീടുകള്‍ നശിച്ചു. 1.5 മില്യന്‍ ആള്‍കാരെ ഇത് സാരമായ് ബാധിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും കാറ്റും മഴയും ശക്തമാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ വിദഗ്‌ദ്ധര്‍ അറിയിച്ചു