നടി മിത്ര കുര്യൻ ബസ് സ്റ്റാൻഡിൽ അതിക്രമിച്ചു കയറി ട്രാഫിക് കൺട്രോൾ ഇൻസ്‌പെക്ടറേയും ബസ് ഡ്രൈവറേയും മർദിച്ചതായി പരാതി.

single-img
12 September 2016

cgfpll4viaaidjg
സിനിമ നടി മിത്ര കുര്യൻ ബസ് സ്റ്റാൻഡിൽ അതിക്രമിച്ചു കയറി ട്രാഫിക് കൺട്രോൾ ഇൻസ്‌പെക്ടറേയും ബസ് ഡ്രൈവറേയും മർദിച്ചതായി പരാതി. മിത്ര സഞ്ചരിച്ചിരുന്ന കാറും തിരുവമ്പാടിയിൽ നിന്നും ഈരാറ്റു പേട്ടയിലേക്കു പോകുന്ന ബസും തമ്മിൽ ചെറുതായിട്ടു മുട്ടുകയും ഇതേ തുടർന്ന് ബസിനെ പിന്തുടർന്ന മിത്ര ഡ്രൈവറെയും തടയാൻ ചെന്ന ട്രാഫിക് കൺട്രോളേറെയും തല്ലുകയായിരുന്നു.കെ എസ് ആർ ടി സി ഡ്രൈവർ എ. രാംദാസ് , കൺട്രോളിങ്‌ ഇൻസ്‌പെക്ടർ എ എ വിജയൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.

ബസ് സ്റ്റാൻഡിൽ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കെ എസ് ആർ ടി സി അധികൃതർ നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ ബസ് തൻറെ വാഹനത്തെ ഇടിച്ചിട്ടു നിർത്താതെ പോയെന്നും തൻറെ വാഹനത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മിത്രയും പരാതി നൽകിയിട്ടുണ്ട്.