ഗാലക്സി നോട്ട് 7 സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കാൻ സാംസങിന്റെ മുന്നറിയിപ്പ്. ഗാലക്സിയ്ക്ക് പകരം വേറെ ഫോൺ മാറ്റി നൽകുമെന്നും കമ്പനി

single-img
12 September 2016

exploded-note-7-1ഗാലക്സി നോട്ട് 7 സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കാൻ സാംസങിന്റെ മുന്നറിയിപ്പ്. ഫോണിന് തീപിടിച്ചതായി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണിത്. ഗാലക്സി നോട്ട് 7 തിരിച്ചുവിളിക്കുന്നതായി കമ്പനി നേരത്തേ അറിയിച്ചിരുന്നു.
വിപണിയിലിറക്കി രണ്ടാഴ്ചക്കകമാണ് 25 ലക്ഷം ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ പിന്‍വലിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്.

ചാര്‍ജിങ്ങിനിടെ കത്തിയ ഫോണുകളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. യൂടൂബിലും കൊറിയയിലെ സാമൂഹികമാധ്യമായ കകാവൂ സ്റ്റോറിയിലും ഇത് സംബന്ധിച്ച വീഡിയോയും ചിത്രങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്

ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിക്കുന്നതായ വാര്‍ത്തകള്‍ ഇടക്കിടെ വരാറുണ്ട്. ഇവയില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ തീപിടിത്ത സാധ്യതയുള്ളതാണ്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ തീപിടിത്തം ഒഴിവാക്കാം. ബാറ്ററി പ്രശ്നം അലട്ടുന്ന ആദ്യ ഫോണ്‍ കമ്പനിയല്ല സാംസങ്. ഷോക്കടിക്കുന്നുവെന്ന പരാതികളെതുടര്‍ന്ന് യൂറോപ്പിലും മറ്റ് രാജ്യങ്ങളിലുംനിന്ന് ആപ്പിള്‍ ഈവര്‍ഷം ആദ്യം ഐഫോണ്‍ അഡാപ്റ്ററുകള്‍ തിരിച്ചുവിളിച്ചിരുന്നു. ബാറ്ററികള്‍ അമിതമായി ചൂടാവുന്നുവെന്ന പരാതികളെതുടര്‍ന്ന് 2007ല്‍ നോക്കിയ ഫോണ്‍ മടക്കിവിളിച്ചിരുന്നു.