കാവേരി തര്‍ക്കം; തമിഴ്നാടിന് നൽകേണ്ട വെള്ളത്തിന്റെ അളവ് കുറച്ചു.കര്‍ണാടകയ്ക്ക് സുപ്രീം കോടതി വിമര്‍ശം.അക്രമം തുടരുന്നു

single-img
12 September 2016

tamil-nadu-hotel-attacked_650x400_81473658450ന്യൂഡല്‍ഹി: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കണണെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ കര്‍ണാടകത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം വെളളം വിട്ടുനല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകം സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് സുപ്രീം കോടതി സംസ്ഥാനത്തെ അതൃപ്തിയറിയിച്ചത്.

അതേസമയം തമിഴ്നാടിന് കർണാടക ദിനംപ്രതി നൽകേണ്ട വെള്ളത്തിന്റെ അളവ് സുപ്രീംകോടതി കുറച്ചു. തമിഴ്നാടിന് സെപ്തംബർ 20 വരെ ദിവസവും 12000 ക്യുസെക്സ് വെള്ളം നൽ‌കിയാൽ മതിയെന്ന് കർണാടകത്തോട് സുപ്രീം കോടതി നിർദേശിച്ചു. 15,000 ക്യുസെക്സ് വീതം ജലം അടിയന്തരമായി വിട്ടുകൊടുക്കാനായിരുന്നു ഈ മാസം അഞ്ചിനു സുപ്രീം കോടതി ഉത്തരവിട്ടത്.
കാവേരി തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്നാട്ടിലും അക്രമം വ്യാപിക്കുകയാണു. പലയിടങ്ങളിലും കര്‍ണാടക ബസുകള്‍ക്ക് നേരെയും കര്‍ണാടക സ്വദേശികളുടെ കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.