ബാബ രാംദേവിന്റെ പതഞ്ജലി ജീന്‍സ് വിപണിയിലേക്ക്;ജീൻസ് ഉത്പാദന യൂണിറ്റുകൾ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ആരംഭിക്കും

single-img
12 September 2016

patanjali-jeans-main_759
നാഗ്പൂര്‍: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് സ്വദേശി ജീന്‍സുമായി ലോക വിപണിയിലേയ്ക്ക്. അടുത്ത വര്‍ഷം ആദ്യംതന്നെ പതഞ്ജലിയുടെ ജീന്‍സ് വിപണിയിലിറക്കുമെന്ന് ബാബാ രാംദേവ് വ്യക്തമാക്കി.പരിധാന്‍ എന്ന പേരില്‍ ഇറങ്ങുന്ന വസ്ത്രങ്ങളില്‍ പ്രധാനമായും ജീന്‍സും ഫോര്‍മല്‍ വസ്ത്രങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്‍മര്‍ക്കുമുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നതെന്നും യോഗ ഗുരു ബാബാ രാംദേവ് പറഞ്ഞു. താനൊരു യോഗാചര്യനായി എന്നതുകൊണ്ട് പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നും, ആത്മീതയോടൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്നവെന്നും ബാബാ രാംദേവ് പറഞ്ഞു.
നേപ്പാളിലും ബംഗാളിലും യൂണിറ്റുകൾ ആരംഭിച്ച പതഞ്ജലിയുടെ ഉൽപ്പനങ്ങൾക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളിലും വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് രാംദേവ് അവകാശപ്പെടുന്നു. കൂടാതെ പാകിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി യൂണിറ്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡ, അസർഭായിജാൻ തുടങ്ങിയ രാജ്യങ്ങളിലും പതഞ്‌ജലി മാർക്കറ്റ് കീഴടക്കി കഴിഞ്ഞുവെന്നാണ് രാംദേവിന്റെ വാദം.