സംസ്ഥാനത്തെ മിക്ക എടിഎമ്മുകൾ കാലിയായി;ബാങ്കുകൾ തുറക്കുക ഇനി വ്യാഴാഴ്ച;എടിഎമ്മുകളിൽ പണം നിറക്കാൻ സർക്കാർ നിർദ്ദേശം

single-img
11 September 2016

onam holiday
ബക്രീദ്-ഓണം ആഘോഷങ്ങള്‍ക്കായി ഇന്നലേയും ഇന്നുമായി ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതോടെ സംസ്ഥാനത്തെ പട്ടണങ്ങളിൽ ഉള്ള എടിഎമ്മുകൾ ഒഴികെ ഗ്രാമപ്രദേശങ്ങളിലേയും ചെറുപട്ടണങ്ങളിലേയും മിക്ക എടിഎമ്മുകളും കാലിയായി.രണ്ടാം ശനി, ഞായര്‍, ബക്രീദ്, ഉത്രാടം, തിരുവോണം എന്നിവ ഒരുമിച്ചെത്തുമ്പോള്‍ 10 മുതല്‍ 14 വരെ അഞ്ച് ദിവസം ബാങ്കുകള്‍ക്ക് അവധിയാണ്.സെപ്തംബര്‍ 10ന് രണ്ടാംശനിയാഴ്ച, 11ന് ഞായറാഴ്ച, 12ന് വലിയപെരുന്നാള്‍, 13ന് ഉത്രാടം, 14ന് തിരുവോണം എന്നീ ദിനങ്ങളിലാണ് തുടര്‍ച്ചയായ അവധി. അവധിക്ക് ശേഷം 15ന് പ്രവൃത്തിദിവസമാണെങ്കിലും 16ന് ശ്രീനാരായണ ജയന്തി അവധിയായിരിക്കും. 17ന് ശനിയാഴ്ച പ്രവൃത്തിദിവസം. 18ന് ഞായറാഴ്ച അവധി. 19 തിങ്കള്‍ മുതലേ ബാങ്കുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങൂ.

എടിഎമ്മുകളിൽ പണം ഇല്ലാത്തത് പൊതുജനത്തെ ദുരിതത്തിലാക്കിയിട്ടൂണ്ട്.അതേസമയം പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി എടിഎമ്മുകളില്‍ പണമെത്തിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴിയാണ്‌ സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പണം തീരുന്ന മുറയ്ക്ക് എ.ടി.എമ്മില്‍ പണം നിറയ്ക്കാൻ സംവിധാനമുണ്ടെന്നാണു ബാങ്കുകൾ അറിയിച്ചിരുന്നത്