തെരുവുനായ്ക്കളെ കൊല്ലില്ലെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത് നിയമ കുരുക്കൊഴിവാക്കാനാണെന്ന് മന്ത്രി കെ.ടി.ജലീല്‍;തെരുവ് നായ്ക്കളെ കൊല്ലും.

single-img
11 September 2016

jaleel-against-governor (1)

തെരുവുനായ പ്രശ്‌നത്തില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍. തെരുവുനായ്ക്കളെ കൊല്ലില്ലെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത് നിയമ കുരുക്കൊഴിവാക്കാനാണെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. അപകടകാരികളായ നായ്ക്കളെ കൊല്ലുന്നത് നിയമം അനുവദിക്കുന്നുണ്ട്. കടിക്കാന്‍വരുന്ന പട്ടിയെ നേരിടുന്നത് സത്യവാങ്മൂലം അനുസരിച്ചാണോ എന്നും മന്ത്രി ചോദിച്ചു.
നിലവില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും അവര്‍ക്ക് കഴിയും വിധം ആക്രമണകാരികളായ നായ്ക്കളെ നേരിടുന്നുണ്ടെന്നും കെ.ടി.ജലീല്‍ കൂട്ടിച്ചേര്‍ത്തു.