തീവ്രവാദിയെന്നും ദേശദ്രോഹിയെന്നും വിളിക്കാന്‍ മാത്രം താന്‍ എന്തു ചെയ്‌തെന്ന് ഇസ്ലം മതപണ്ഡിതന്‍ സാക്കിര്‍ നായിക്ക്;തനിക്കെതിരെ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നത്

single-img
11 September 2016

446666-zakir-naik

ദില്ലി: തീവ്രവാദിയെന്നും ദേശദ്രോഹിയെന്നും വിളിക്കാന്‍ മാത്രം താന്‍ എന്തു ചെയ്‌തെന്ന് ഇസ്ലം മതപണ്ഡിതന്‍ സാക്കിര്‍ നായിക്. ഇന്ത്യക്കാരോട് അഞ്ചു ചോദ്യങ്ങളും അപേക്ഷയും എന്ന പേരില്‍ എഴുതിയ തുറന്ന കത്തിലാണ് തന്നെ എന്തിനാണ് തീവ്രവാദിയെന്നും മുദ്ര കുത്തുന്നതെന്ന ചോദ്യവം സാക്കിര്‍ നായിക്ക് ഉന്നയിക്കുന്നത്.

25 വര്‍ഷമായി രാജ്യത്തിനകത്തും പുറത്തും മതപ്രഭാഷണം നടത്തുന്ന താന്‍ എങ്ങനെ ഇപ്പോള്‍ തീവ്രവാദ പ്രഭാഷകനും തീവ്രവാദി ഡോക്ടറുമായി മാറിയെന്ന് കത്തില്‍ സാക്കിര്‍ നായിക്‌ ചോദിക്കുന്നു. എന്ത് ചെയ്തിട്ടാണ് ഈ തീവ്രവാദി പട്ടം നിങ്ങളെനിക്ക് ചാര്‍ത്തി തന്നത്. 150-ലേറെ രാജ്യങ്ങളില്‍ അംഗീകരിപ്പെടുന്ന ഒരു മതപ്രഭാഷകനാണ് ഞാന്‍. എന്നാല്‍ സ്വന്തം നാട്ടില്‍ തീവ്രവാദ പ്രചാരകനായി എന്നെ മുദ്ര കുത്തിയിരിക്കുന്നു.

തനിക്കെതിരെ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്നും ഇതെല്ലാം രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കാനും അവകാശങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നുണ്ട്. തനിക്കെതിരേയും തന്റെ റിസേര്‍ച്ച ഫൗണ്ടേഷനെതിരേയും ഉയരുന്ന ആരോപണങ്ങള്‍ രാജ്യത്തെ ഇസ്ലാമിനെതിരെ നടക്കുന്ന ആക്രമണമാണെന്നും അദ്ദേഹം ആരോപിക്കുന്നു.തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റിസേര്‍ച്ച് ഫൗണ്ടേഷന് നിരോധനമേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രാവര്‍ത്തികമായാല്‍ അതാവും സമീപകാലത്ത് ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദഹം പറയുന്നു.

തനിക്ക് നേരെയുള്ള ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാല്‍ ഏത് ശിക്ഷയും സ്വീകരിക്കുമെന്നും സാക്കിര്‍ നായിക്‌ കത്തില്‍ പറയുന്നുണ്ട്.