രാഹുല്‍ ഗാന്ധി അയോദ്ധ്യയിൽ; ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തില്‍നിന്നൊരാള്‍ അയോധ്യയിലത്തെുന്നത്.

single-img
9 September 2016

14310444_10154508750989921_1950450368768568264_o

രാഹുല്‍ ഗാന്ധി അയോധ്യയില്‍ എത്തി.ആറുമാസത്തിനകം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ്‌ നിയസഭ തിരഞ്ഞെടുപ്പിന്‍റെ പ്രചരണാര്‍ത്ഥമാണു കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ ഇന്ന് അയോദ്ധ്യയിലെത്തിയത്

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് 24 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തില്‍നിന്നൊരാള്‍ അയോധ്യയിലത്തെുന്നത്.യു.പിയില്‍ കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് മെനയുന്ന പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശ പ്രകാരമാണ് ഈ യാത്ര എന്നാണ് വിവരം. ന്യൂനപക്ഷത്തിന്റെ വോട്ട് സമാഹാരികുകയാണ് കോണ്‍ഗ്രസ്‌ ലക്‌ഷ്യം.ഇതിനോട് അനുബന്ധിച്ച് കാശിയാത്ര നടത്താന്‍ ഒരുങ്ങിയ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അനാരോഗ്യം കാരണം ലക്ഷ്യം മുഴുമിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അയോധ്യയിലെത്തിയ രാഹുല്‍ ഗാന്ധി ഹനുമാന്‍ഗഡി ക്ഷേത്രദര്‍ശനം നടത്തി. പള്ളി പൊളിച്ച സ്ഥലത്തു നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്ര പരിസരത്തേക്ക് പോകാനിടയില്ല. ഫൈസാബാദില്‍ അംബേദ്കര്‍ നഗറിലെ കിച്ചോച്ച ശരീഫ് ദര്‍ഗ സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്.