തെരുവ് നായകളെ തീവ്രവാദി വേട്ടയ്ക്ക് ഉപയോഗപ്പെട്ടുത്തുന്ന പദ്ധതിയുമായി ഡിജിപി;തീവ്രവാദഭീഷണി ഏറെ നേരിടുന്ന കാശ്മീരില്‍ സൈന്യത്തിന് ആവശ്യത്തിനു നായ്ക്കളെ ലഭ്യമല്ല.

single-img
9 September 2016

street-dogs2
തെരുവ് നായ ശല്ല്യത്തിനു പ്രശ്ന പരിഹാരവുമായ് ഡി ജി പി ലോകനാഥ് ബെഹ്‌റ. തെരുവുനായ്ക്കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കുകയും അവയെ പരിശീലിപ്പിച്ച് തീവ്രവാദി വേട്ടയ്ക്കുള്‍പ്പെടെ ഉപയോഗപ്പെടുതുകയും ചെയ്തു കൊണ്ടുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയും പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങളുടെ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ സമര്‍പിച്ചു.

ജമ്മുകാശ്മീരില്‍ ഉള്‍പ്പെടെ തീവ്രവാദ വിരുദ്ധ വേട്ടയ്ക്കു നാടന്‍നായ്ക്കളെ ഉപയോഗിക്കുന്നുണ്ട്. നാടന്‍നായ്ക്കളുടെ ശൗര്യവും ഉറങ്ങാതെ കാവല്‍ നില്‍ക്കാനുള്ള ശേഷിയും മുതലെടുത്തു കൊണ്ട് അവയെ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
തീവ്രവാദഭീഷണി ഏറെ നേരിടുന്ന കാശ്മീരില്‍ സൈന്യത്തിന് ആവശ്യത്തിനു നായ്ക്കളെ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാനും കേരളത്തിലെ തെരുവുനായശല്യം പരിഹരിക്കാനും പദ്ധതി ഒരുപോലെ പ്രയോജനപ്പെടുമെന്നു പൊലീസ് കണക്കുകൂട്ടുന്നു.

പദ്ധതിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. തദ്ദേശസ്ഥാപനങ്ങള്‍ അംഗീകാരം നല്‍കുന്ന മുറയ്ക്കു പദ്ധതി പ്രാവര്‍ത്തികമാകും.