സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി;കോടതിയുടെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ പ്രോസിക്യൂഷൻ

single-img
8 September 2016

01govindachami-jpg-crop_display

സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി. സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവ് എവിടെ? ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സൗമ്യ വധക്കേസില്‍ കീഴ്കോടതി വിധിച്ച വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലില്‍ തുടര്‍വാദം കേള്‍ക്കവേയാണ് കോടതിയുടെ ചോദ്യം. കോടതിയുടെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ പ്രോസിക്യൂഷൻ പകച്ചുനിന്നു.

ജസ്റ്റീസ് രഞ്ജൻ ഗോഗായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തലയ്ക്കേറ്റ പരിക്കാണ് സൗമ്യയുടെ മരണകാരണമെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ ഈ പരിക്ക് എങ്ങനെയുണ്ടായി എന്ന കാര്യം വ്യക്‌തമാക്കുന്നില്ല. സൗമ്യ പീഡനത്തിന് ഇരയായി എന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. മറ്റുകാര്യങ്ങളിൽ മറുപടി വേണമെന്നും സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു.അഡ്വ.ബി.എ. ആളൂരാണ് ഹര്‍ജിക്കാരനായ ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.