പ്രേക്ഷകർക്ക് ഗാനരചന നിർവഹിക്കാനുള്ള അവസരവുമായി ‘ഒരു മുത്തശ്ശി ഗദ’

single-img
8 September 2016

jude-oru-muthashi-gadha-jpg-image-784-410

ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവഹിച്ച ‘ഒരു മുത്തശ്ശി ഗദ’യുടെ അണിയറ പ്രവർത്തകർ മലയാള സിനിമാ ചരിത്രത്തിലാദ്യമായി പ്രേക്ഷകർക്ക് സിനിമയിലെ ഗാനദൃശ്യങ്ങൾ കണ്ടു കൊണ്ട് പാട്ടെഴുതാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്.

ഷാൻ റഹ്‌മാൻ ഈണം പകർന്ന “ജം തകിട ജം” എന്ന വീഡിയോ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ ഈണത്തിനും ദൃശ്യങ്ങൾക്കും അനുയോജ്യമായ വരികൾ പ്രേക്ഷകർക്ക് യൂട്യൂബ് പേജിൽ കമന്റ് ചെയ്യാം. അല്ലെങ്കിൽ, ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജായ https://www.facebook.com/orumuthassigadha ല്‍ കമന്റ് / മെസ്സേജ് ചെയ്യാം. ഇത് കൂടാതെ [email protected]ലേക്ക് ഇമെയിൽ അയക്കാം. ഫേസ്ബുക്കിൽ #VariTharoo എന്ന ഹാഷ് ടാഗ് ഉപയോഗിച്ചും വരികൾ പോസ്റ്റ് ചെയ്യാം.

സെപ്റ്റംബർ 11 ഞായർ വൈകുന്നേരം ആറ് മണി വരെയാണ് വരികൾ നിർദ്ദേശിക്കാനുള്ള സമയപരിധി. ഇവയിൽ നിന്ന് ഏറ്റവും ഉചിതമായവ കൊണ്ട് ഗാനം രചിക്കും. ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ തെരഞ്ഞെടുക്കപ്പെട്ട വരികളും രചയിതാക്കളുടെ പേരുകളും വെളിപ്പെടുത്തുന്നതായിരിക്കും .