ശാലു മേനോന്‍ വിവാഹിതയായി

single-img
8 September 2016

 

53831_1473321468സിനിമ–സീരിയൽ നടിയും നർത്തകിയുമായ ശാലുമേനോൻ വിവാഹിതയായി. സീരിയൽ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടിൽ കെ.പി.ഗോപാലകൃഷ്ണൻ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകൻ സജി ജി. നായരാണ് വരൻ. മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി. ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ചങ്ങനാശേരി പെരുന്ന അരവിന്ദത്തിൽ പരേതനായ എസ്. വേണുഗോപാലിന്റെയും കലാദേവിയുടേയും മകളാണ് ശാലു മേനോൻ‍. രാവിലെ പത്തിന് ഗുരുവായൂരിലായിരുന്നു താലികെട്ട്. തുടർന്ന് ഗുരുവായൂർ ദേവാങ്കണം ഓഡിറ്റോറിയത്തിൽ വിവാഹസദ്യയും നടന്നു. വെള്ളിയാഴ്ച സുരഭി ഓഡിറ്റോറിയത്തിൽ വിവാഹസൽക്കാരം നടത്തും.