കലാഭന്‍ ഷാജോണ്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു;അരങ്ങേറ്റം സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ എന്തിരന്റെ രണ്ടാം ഭാഗത്തിൽ

single-img
8 September 2016

kalabhavan-shajon-in-pareeth-pandari-21

കൊമേഡിയനായും വില്ലനായും ക്യാരക്ടർ ആർട്ടിസ്റ്റായുമൊക്കെ മലയാളത്തിൽ വെന്നിക്കൊടി പാറിച്ച കലാഭവൻ ഷാജോൺ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. സൂപ്പർ താരങ്ങളുടെ സൂപ്പർ താരം രജനികാന്തിന്റെ യന്തിരൻ 2.0 എന്ന ചിത്രത്തിലൂടെയാണ് ഷാജോണിന്റെ തമിഴ് പ്രവേശം. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചെന്നൈയിലെ ലൊക്കേഷനിലാണിപ്പോൾ ഷാജോൺ. ഈ മാസം പത്തൊൻപതിന് ഷാജോണിന്റെ രംഗങ്ങൾ പൂർത്തിയാകും.
എമി ജാക്‌സണാണ് ചിത്രത്തിലെ നായികയായെത്തുന്നത്. അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഷാജോണിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷനാണ് മലയാളത്തില്‍ ഷാജോണിന്റെ പുതിയ ചിത്രം.നാദിർഷാ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷനാണ് മലയാളത്തിൽ ഷാജോണിന്റെ പുതിയ ചിത്രം.