ശബരിമലയോടുചേര്‍ന്ന് വിമാനത്താവളം വരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍;സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നിര്‍മാണത്തില്‍ ദേവസ്വം ബോര്‍ഡ് പങ്കാളിത്തം വഹിക്കും

single-img
8 September 2016

thequint%2f2016-01%2fd0fb4513-5fdd-4aee-97d3-412f4de33f2c%2fdevaswom
ശബരിമലയോടുചേര്‍ന്ന് വിമാനത്താവളം വരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണൻ.സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ശബരിമലയോടു ചേര്‍ന്നു വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തി നല്‍കുമെന്നും പ്രയാര്‍ പറഞ്ഞു.നിലവില്‍ ശബരിമലയുടെ വികസനത്തിനു ഭൂമി കിട്ടാത്ത സാഹചര്യമുണ്ട്. എന്നാല്‍ വിമാനത്താവള പദ്ധതിക്ക് ഇതു തടസമാകുമെന്നു കരുതുന്നില്ല. വനഭൂമിയുള്‍പ്പെടെ വിട്ടുനല്‍കാന്‍ കേന്ദ്രം തയാറായേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഇതുവരെ ചര്‍ച്ചയുണ്ടായിട്ടില്ലെന്നും പ്രയാര്‍ കൂട്ടിച്ചേർത്തു.

ആറന്‍മുള വിമാനത്താവള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചതിനാല്‍ ശബരിമലയോട് ചേർന്ന് വിമാനത്താവളം നിർമ്മിയ്ക്കാൻ അനുകൂല സാഹചര്യമെന്നാണു ദേവസം ബോര്‍ഡിന്റെ വിലയിരുത്തല്‍.പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ അവശേഷിക്കുന്ന ഭൂമിയും സമീപത്തെ വനഭൂമിയും ഏറ്റെടുത്തു വിമാനത്താവളം നിര്‍മിക്കുകയെന്ന ലക്ഷ്യമാണു ബോര്‍ഡിനുള്ളത്.