ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന കാര്യം ആര്‍എസ്എസ് മറച്ചുവെക്കുന്നത് ദുഖമുണ്ടെന്ന് ഗോഡ്സേയുടെ കുടുംബം;മരിയ്ക്കും വരെ ഗോഡ്സെ ആർ.എസ്.എസുകാരനായിരുന്നു

single-img
8 September 2016

nathuram-godse-trial-1
മഹാത്മഗാന്ധി ഘാതകന്‍ ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന കാര്യം ആര്‍എസ്എസ് മറച്ചുവെക്കുന്നത് ദുഖമുണ്ടെന്നും അദ്ദേഹം സംഘടന ഒരിക്കലും വിട്ടിട്ടില്ലെന്നും വെളിപ്പെടുത്തൽ.ഗോഡ്‌സെയുടെ ബന്ധുവായ സത്യാകി സവര്‍ക്കറുടേതാണ് വെളിപ്പെടുത്തല്‍. ഗോഡെസെയുടെ സഹോദരനും ഗാന്ധി വധക്കേസിൽ പ്രതിയുമായ ഗോപാല്‍ ഗോഡ്‌സെയുടെ ചെറു മകനാണ് സത്യാകി.

ദില്ലി: മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നുവെന്നും അദ്ദേഹം സംഘടന ഒരിക്കലും വിട്ടിട്ടില്ലെന്നും വെളിപ്പെടുത്തല്‍. ഗോഡ്‌സെയുടെ ബന്ധുവായ സത്യാകി സവര്‍ക്കറുടേതാണ് വെളിപ്പെടുത്തല്‍. ഗോഡെസെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയുടെ മകളായ ഹിമാനി സവര്‍ക്കറുടെ മകനാണ് സത്യാകി.1932ല്‍ സാഗ്ലിയില്‍ വെച്ചാണ് ഗോഡ്‌സെ ആര്‍എസ്എസില്‍ ചേര്‍ന്നത്. മരിക്കും വരെ അദ്ദേഹം ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയിരുന്നു. ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന കാര്യം ആര്‍എസ്എസ് മറച്ചുവെക്കുന്നത് ദുഖമുണ്ടെന്നും സത്യാകി പറഞ്ഞു.
നാഥുറാമിന്റെയും ഗോപാല്‍ ഗോഡ്‌സെയുടെയും എഴുത്തുകള്‍ കുടുംബത്തിന്റെ പക്കലുണ്ടെന്നും ഇവയെല്ലാം സൂചിപ്പിക്കുന്നത് ഗോഡ്‌സെ ആര്‍എസ്എസ് ഉപേക്ഷിച്ചിട്ടില്ലെന്നതാണെന്നും സത്യാകി പറഞ്ഞു.1994 ജനുവരിയില്‍ ‘ഫ്രണ്ട്‌ലൈന്‍’ നല്‍കിയ അഭിമുഖത്തില്‍ ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന് ഗോപാല്‍ ഗോഡ്‌സെ പറഞ്ഞിരുന്നു. ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർ.എസ്.എസ്കാരായിരുന്നു എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ ആർ.എസ്.എസ് കോടതിയെ സമീപിച്ചിരിയ്ക്കേയാണു സത്യാകിയുടെ വെളിപ്പെടുത്തൽ വന്നിരിയ്ക്കുന്നതെന്നത് ശ്രദ്ധേയമാണു.