രണ്ടു വര്‍ഷത്തിനിടെ ഇത് എട്ടാം തവണ:ആസിയാന്‍ ഉച്ചകോടിക്കിടെ മോദിയും ഒബാമയും കൂടിക്കാഴ്ച നടത്തും.

single-img
8 September 2016

ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തും.. രണ്ടു വര്‍ഷത്തിനിടെ ഇത് എട്ടാം തവണയാണ് നരേന്ദ്രമോദിയും ഒബാമയും കൂടികാഴ്ച്ച നടത്തുന്നത്

ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചര്‍‌ച്ചയില്‍ എന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുകയെന്ന് വ്യക്തമാക്കിയിട്ടില്ല.ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്