അണുവായുധങ്ങള്‍ പാക്കിസ്ഥാന്‍ ഉത്തരകൊറിയക്ക് വില്‍ക്കുന്നതായി സി.ഐ.എയുടെ കണ്ടെത്തല്‍

single-img
7 September 2016

526124-nuclearmissile
ഡല്‍ഹി: അമേരിക്കയുടെ രഹസ്യ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്‍റെലിജനസ് ഏജന്‍സി (CIA)യുടെ കണ്ടെത്തല്‍ ആണ് പാകിസ്താന്‍ ഉത്തര കൊറിയക്ക് അണുവായുധങ്ങള്‍ വില്‍ക്കുന്നു എന്നത്. ഇത് ഇന്ത്യയുടെ രഹസ്യന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ്‌ അനാലിസിസ് വിംഗിനെ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ആണവ വിഭവ കമ്മീഷന്‍ (PAEC)യാണ് യു.എന്‍.ഓയുടെ കരാറുകള്‍ ലംഘിച്ചു ആണവ വസ്തുക്കള്‍ കയറ്റി അയക്കുന്നത്. കടല്‍ മാര്‍ഗ്ഗമാണ് വില്പന എന്നും കണ്ടെത്തിയിട്ടുണ്ട്.
ചൈനീസ് കമ്പനിയായ ബീജിംഗ് സന്‍ടെക് ടെക്നോളോജി പാകിസ്ഥാനിലേക്ക് കയറ്റി അയച്ച ആണവ വസ്തുക്കള്‍ അധികാരികള്‍ ഇടപെട്ടു ഉത്തര കൊറിയയിലേക്ക് കാര്‍ഗോ വഴി അയച്ചു എന്നും അവകാശപ്പെടുന്നു.ആണവ വസ്തുക്കളുടെ അനധികൃത വില്പനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും , പാകിസ്ഥാൻ അന്താരാഷ്ട്ര ന്യൂക്ലിയർ വിതരണ ഗ്രൂപ്പില്‍ ( NSG)അംഗത്വം നല്‍കണമെന്ന് അവശ്യപ്പെട്ടിരിക്കുകയ്യാണ്. ബീജിംഗ് സന്‍ടെക് ടെക്നോളോജി പാകിസ്ഥാനിലേക്ക് അയച്ചത് വാക്വം ഇന്റക്ഷന്‍ മേല്‍റ്റിംഗ് (VIM) ഫര്‍ണസ് ആണ്. അതായത് കട്ടി ഉള്ള ലോഹങ്ങള്‍ ആയ യുറാനിയവും പ്ലൂട്ടോണിയവും ഉരുക്കാനുള്ളതും അവ പിന്നീട് അണുവായുധങ്ങള്‍ ആയി മാറ്റാനുമുള്ളതാണ്. ഇവയെല്ലാമാണ് ഉത്തര കൊറിയയിലേക്ക് പാകിസ്താന്‍ കയറ്റി അയച്ചത്.