വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ശ്രീജിത്ത് രവിയ്ക്കെതിരായ കേസിൽ എസ്പിക്കു റിപ്പോര്‍ട്ടു നല്‍കാന്‍ വൈകിയതിന് പൊലീസുകാരന് സസ്‌പെന്‍ഷന്‍.

single-img
7 September 2016

sreejithravi
വിദ്യാർഥിനികളെ നഗ്നത പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനെ സസ്പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ രാജശേഖരനെയാണ് എസ്പി സസ്പെൻഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എസ്പിക്കു റിപ്പോർട്ടു നൽകാൻ വൈകിയതിനാണ് സസ്പെൻഷൻ. കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിലായിരുന്നെങ്കിലും ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
നേരത്തെ കേസെടുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. പാലക്കാട് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സബ് കലക്ടര്‍ പി ബി നൂഹ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ പരാമര്‍ശമുള്ളത്. അന്വേഷണത്തില്‍ കാലതാമസം വരുത്തിയെന്നും പരാതി നല്കിയ കുട്ടികളോട് മോശമായി പെരുമാറിയെന്നും കേസ് മൂടിവയ്ക്കാന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. പോലീസിന്റെ വിശദീകരണം കൂടി കേട്ട ശേഷം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കും.

\കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പോക്‌സോ വകുപ്പാണ് ശ്രീജിത്തിനെതിരെ ചുമത്തിയത്. രണ്ട് പേര്‍ ആള്‍ജാമ്യം നില്‍ക്കാനും ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ശ്രീജിത്ത് രവിയുടെ പാസ്‌പോര്‍ട്ട് കോടതിക്ക് മുമ്പാലെ സമര്‍പിക്കാനും ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ എല്ലാ വ്യാഴാഴ്ചയും ഹാജരാവാനും കോടതി ഉത്തരവിട്ടിരുന്നു.

ഈ മാസം 27-ന് പത്തിരിപ്പാലയിലെ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്‌നത കാട്ടിയത്. കുട്ടികള്‍ ബഹളംവച്ചതോടെ കാര്‍ ഓടിച്ചുപോയി. സംഭവമറിഞ്ഞ രക്ഷിതാക്കള്‍ കാര്‍ നമ്പര്‍ സഹിതം ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.