ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്ത്:അര്‍ധരാത്രിയിലാണു ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്

single-img
7 September 2016

14281594_594866754055364_975433889_nതിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11 .45 ഓടെയാണ് കുന്നുകുഴിയിലെ ഓഫീസിനു നേരെ ബൈക്കിലെത്തിയ സംഘം നാടന്‍ ബോംബ് എറിഞ്ഞത്. അക്രമത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.സംഭവസമയത്ത് ജീവനക്കാര്‍ അകത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. അതേസമയം ഏറുപടക്കമാണെന്നാണ് പോലീസിന് കിട്ടിയ ആദ്യ സൂചന.

അതേസമയം ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്ത്. ബൈക്കിലെത്തിയ ഒരാൾ സ്ഫോടകവസ്തു എറിയുകയായിരുന്നു. സമീപത്തുള്ള വീട്ടിലെ സിസി ടിവിയിലാണ് ദൃശ്യം പതിഞ്ഞത്. എന്നാൽ, ഒരു വശത്തു നിന്നുള്ള ദൃശ്യം മാത്രമാണ് പുറത്തുവന്നത്. അതിനാൽ തന്നെ അക്രമിയുടെ രൂപം വ്യക്തമല്ല. സ്ഥലത്ത് ഫെറൻസിക് വിദഗ്ധർ പരിശോധന നടത്തി.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് പരിസരത്തേക്ക് പ്രതിഷേധ പ്രകടനം നടത്തും.ആക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.