പ്രായമൊക്കെ വെറും കോമഡിയല്ലേ;65ന്റെ ചെറുപ്പത്തില്‍ മലയാളത്തിന്റെ മമ്മൂട്ടി

single-img
7 September 2016

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാളിന്റെ നിറവില്‍. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം 65ലേക്ക് കടക്കും.മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ നടനാണ് മമ്മൂട്ടി. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയര്‍ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988-ല്‍ ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തിന് പത്‌മശ്രീ നല്‍കി ആദരിച്ചു.
കോട്ടയത്ത് ജനിച്ച്‌ അഭിഭാഷകനായതിനുശേഷം എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാള ചലച്ചിത്രരംഗത്ത് മമ്മൂട്ടി ശ്രദ്ധേയനായത്. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകളിളൂടെയാണു അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.വൈവിധ്യമാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ സവിശേഷത. ഒരുപക്ഷേ, ഏറ്റവുംകൂടുതല്‍ പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ച മലയാള സൂപ്പര്‍താരം മമ്മൂട്ടിയായിരിക്കും.

മലയാളത്തിന്റെ മെഗാസ്റ്റാറിനു ആശംസകൾ അറിയിക്കാനുള്ള തിരക്കിലാണു ആരാധകരും സഹതാരങ്ങളും.പ്രായംകൂടുമ്പോഴും സൗന്ദര്യം കൂടുന്ന മമ്മൂട്ടിയെന്ന പ്രതിഭാസത്തിന്റെ പിറന്നാൾ ആഘോഷിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ട്രോളന്മാരും രംഗത്ത് എത്തിക്കഴിഞ്ഞു.