കെ ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 120 പവന്‍ വിജിലൻസ് കണ്ടെടുത്തു;കണ്ടെടുത്തത് കുടുംബസ്വത്താണെന്ന് മകളുടെ ഭർത്താവ്

single-img
7 September 2016

k-babu3

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ എക്‌സൈസ് വകുപ്പുമന്ത്രി കെ.ബാബുവിന്റെ മകളുടെ ലോക്കര്‍ വിജിലന്‍സ് അന്വേഷണ സംഘം പരിശോധിച്ചു. പരിശോധനയില്‍ 120 പവന്‍ സ്വര്‍ണം കണ്ടെടുത്തു. എന്നാല്‍ വിജിലന്‍സ് കണ്ടെടുത്ത സ്വര്‍ണ്ണഭരണങ്ങള്‍ തങ്ങളുടെ കുടുംബസ്വത്താണെന്ന് ഐശ്വര്യയുടെ ഭര്‍ത്താവ് പറഞ്ഞു.

തൃപ്പുണിത്തുറയിലുള്ള യൂണിയന്‍ ബാങ്കിലെ ലോക്കറാണ് വിജിലന്‍സ് സംഘം ഇന്ന് പരിശോധിച്ചത്. ഉച്ചയ്ക്ക് ശേഷം ബാബുവിന്റെ പേരില്‍ ഉള്ള സകല ബാങ്ക് ലോക്കറും വിജിലന്‍സ് പരിശോധിക്കും. അതിനു ശേഷം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കെ ബാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഉടനെ നോട്ടീസ് അയക്കും.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 117 പവന്‍ സ്വര്‍ണ്ണം കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കെ ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ ബാങ്ക് ലോക്കറും പരിശോധിച്ചത്.