നടന്‍ ഹൃതിക് റോഷന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് കണ്ട് ആരാധകർ ഞെട്ടി; ഹൃതിക് റോഷന്‍റെ ഫേസ്ബുക്കിൽ ഹാക്കറുടെ നുഴഞ്ഞ് കയറ്റം.

single-img
7 September 2016

hrithik-hacker-759

സെപ്റ്റംബര്‍ 5നാണ് ഹൃതിക് റോഷന്റെ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക് ചെയ്യപെട്ടത്. അപരിചി തനായ് ഒരു യുവാവ് റോഷന്‍റെ അക്കൗന്ടില്‍ കയറുകയും അദ്ധേഹത്തിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയം ഈ വിദ്വാന്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ഫേസ്ബുക്കില്‍ ഹൃതിക്കിനെ ഫോളോ ചെയ്യുന്ന ആരാധകര്‍ ഇത് കണ്ടു ഞെട്ടി.

hrithik
അല്പസമയത്തിനു ശേഷം താരാം തന്‍റെ അക്കൗണ്ടില്‍ പ്രത്യക്ഷപെടുകയും വളരെ തണുത്ത മട്ടില്‍ പ്രതികരിക്കുകയും ചെയ്തു.
“സാഹസികനായ ഒരു വ്യക്തി കുറച്ചു മുന്‍പ് എന്‍റെ അക്കൗണ്ട്‌ ഹാക്ക് ചെയ്തു.ഇപ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് , ഈ അക്കൗണ്ട്‌ ഒരിക്കല്‍ കൂടി എന്‍റെതായിരിക്കുന്നു” എന്നാണ് ഹൃതിക്ക് പോസ്റ്റ്‌ ചെയ്തത്.

ഈ വര്‍ഷം ഹൃതിക്കിനെ സംബന്ധിച്ച് വളരെ മോശമായിരുന്നു എന്ന് വേണം കരുതാന്‍. സുസന്നെ ഖാനുമായുള്ള വിവാഹ വേര്‍ബന്ധം , നടി കങ്കണ രാണ്വട്ടുമായുള്ള വഴക്ക് , ഒരുപാട് പ്രതീക്ഷയുണ്ടായിരുന്ന ചിത്രം മോഹേന്‍ജോ ദാരോയുടെ ബോക് ഓഫീസി പരാജയം , ഇപ്പോ ഇതാ ഫേസ്ബുക്ക്‌ അക്കൗണ്ടിന്‍റെ ഹാക്കിങ്ങും…..