അമ്പാടിമുക്ക് സഖാക്കളോട് ഗണേശോത്സവ ഘോഷയാത്ര വേണ്ടെന്ന് സിപിഎം;ആർ.എസ്.എസ് വിട്ട് സിപിഎമ്മിൽ ചേർന്നവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര നടത്തിയിരുന്നത്

single-img
7 September 2016

28TVAMBADI_MUKU_2081018fബി.ജെ.പി വിട്ട് സിപിഎമ്മിലെത്തിയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കില്‍ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഗണേശോത്സവ ഘോഷയാത്ര ഈ വര്‍ഷം വേണ്ടെന്ന് സി.പി.എം ജില്ലാ നേതൃത്വം. സി.പി.എം പ്രവര്‍ത്തകര്‍ മാത്രം അംഗങ്ങളായുള്ള അമ്പാടിമുക്ക് വിവേകാനന്ദ സാംസ്കാരിക സമിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രണ്ട് വര്‍ഷമായി ഗണേശോത്സവ ഘോഷയാത്രയും വിഗ്രഹ നിമജ്ജനവും നടത്തിവന്നത്.
രണ്ട് വര്‍ഷം മുൻപ് വരെ ആര്‍.എസ്.എസ് നിയന്ത്രണത്തിലായിരുന്ന സംഘടന എല്ലാ വര്‍ഷവും ഗണേശോത്സവം സംഘടിപ്പിക്കാറുണ്ടായിരുന്നു. അംഗങ്ങള്‍ ആര്‍.എസ്.എസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നതോടെ സംഘടനയുടെ നിയന്ത്രണം സി.പി.എമ്മിനായെങ്കിലും ഘോഷയാത്ര സംഘടിപ്പിക്കുന്നത് തുടര്‍ന്നിരുന്നു.