സെക്രട്ടേറിയറ്റിൽ ജോലി സമയത്ത് ഓണാഘോഷം;വൈകിട്ട് അര മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുമെന്ന് വിശദീകരണം

single-img
6 September 2016

onam11
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം മറികടന്നു സെക്രട്ടേറിയറ്റിൽ ജോലി സമയത്ത് ഒാണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലും അനക്സിലും ജീവനക്കാർ പൂക്കളമിട്ടു. മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവരാണ് ആഘോഷത്തിൽ പങ്കെടുത്ത മന്ത്രിമാർ. ഇവർ ഓരോ പൂക്കളം ഉദ്ഘാടനം ചെയ്തെങ്കിലും അതെല്ലാം ജോലിസമയത്തിന് മുമ്പായിരുന്നു.

അതേസമയം, ജോലി സമയത്ത് അല്ലാതെ ഓണാഘോഷം നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അപ്രായോഗികമാണെന്നും നഷ്ടപ്പെട്ട സമയം വൈകിട്ട് അരമണിക്കൂര്‍ അധികം ജോലി ചെയ്ത് പരിഹരിക്കുമെന്നും സെക്രട്ടേറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെ. ബെന്‍സി വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി കെ.ടി ജലീല്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍എന്നിവരാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസുള്ള ബ്ലോക്കിന് മുന്നിലെ പൂക്കളത്തിന് മുന്നില്‍ പത്തരയ്ക്ക് ശേഷമാണ് വിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ ഓണപ്പാട്ട് പാടി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്ള ബ്ലോക്കിന് മുന്നിലെ പൂക്കളത്തിന് മുന്നിൽ വിളക്കുകൊളുത്തിയത് പത്തരയ്ക്കുശേഷമാണ്.