കാവേരി നദീജല പ്രശ്‌നം: കര്‍ണാടകയില്‍ പ്രതിഷേധം കത്തുന്നു.

single-img
6 September 2016

mandya_cauvery_protest_new_650_636087599065969708

കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് ജലം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ഹൈവേ ഉപരോധിച്ച പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് 700 ഓളം ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാവേരി രാഷ്ട്രീയത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ ഒന്നായ മാണ്ഡ്യയില്‍ കനത്ത സുരക്ഷയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 2,400 പോലീസുകാരെയാണ് ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്. മാണ്ഡ്യയിലെ ശ്രീരംഗ പട്ടണം താലൂക്കില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ പ്രധാന ഹൈവേകള്‍ ഉപരോധിച്ചു. സ്‌കൂളുകളും കോളേജുകളുമെല്ലാം ഒരു ദിവസത്തേക്ക് അടച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

പ്രതിഷേധത്തെ തുടര്‍ന്ന് സമാധാനം നിലനിര്‍ത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. ബംഗളൂരുവില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ജലവിതരണത്തെ കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കൃഷി ആവശ്യത്തിനായി പത്തു ദിവസത്തേക്ക് തമിഴ്‌നാടിന് ജലം വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി കര്‍ണാടകയോട് നിര്‍ദ്ദേശിച്ചത്.