സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി

single-img
6 September 2016

supremeന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി. രാജ്യദ്രോഹ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇതു സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എല്ലാവരും പിന്തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.1962-ല്‍ കേദാര്‍നാഥും ബിഹാര്‍ സംസ്ഥാനവും തമ്മിലുള്ള കേസിലാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ നിയമ(വകുപ്പ് 124 എ)ത്തിന്റെ പരിധി പരിമിതപ്പെടുത്തിയത്.ബന്ധപ്പെട്ട എല്ലാ അധികൃതരും ഈ വിധി പിന്തുടരണമെന്ന് ജഡ്ജിമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. രാജ്യദ്രോഹമെന്താണെന്ന്  കേദാര്‍നാഥ് കേസിലെ വിധിയില്‍ അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാബെഞ്ച് നിര്‍വചിച്ചതാണ്.  രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്ത സംഭവങ്ങളുണ്ടെങ്കില്‍ അതില്‍ പ്രത്യേകം ഹരജികള്‍ സമര്‍പ്പിക്കാം രാജ്യദ്രോഹനിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് കോമണ്‍ കോസിനും എസ്.പി. ഉദയകുമാറിനുംവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.അക്രമസംഭവങ്ങളോ കലാപമോ ഉണ്ടായാല്‍ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താവൂയെന്നും ഭൂഷണ്‍ കൂട്ടി ചേര്‍ത്തു.