സർക്കാർ കാര്യങ്ങളൊന്നും ഭരണപരിഷ്കാര കമ്മിഷനെ അറിയിക്കുന്നില്ല: ഓഫീസ് സെക്രട്ടറിയേറ്റിനു പുറത്ത് അനുവദിച്ചതിലും വിഎസിന് അതൃപ്തി

single-img
6 September 2016

vs-munnarതിരുവനന്തപുരം∙ ഭരണപരിഷ്കാര കമ്മിഷനെ സർക്കാർ കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്ന് അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ഓഫിസ് കാര്യങ്ങളിലടക്കം ആശയവിനിമയം നടക്കുന്നില്ല. ഇതിൽ അതൃപ്തി അറിയിച്ച് വിഎസ്, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനു കത്തയച്ചു.സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചതിലും വി.എസ് അതൃപ്തി രേഖപ്പെടുത്തി. സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചത് വാഗ്ദാന ലംഘനമാണെന്ന് വി.എസ് ആരോപിച്ചു. ഇതിന് പുറമെ കമ്മീഷന്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ താന്‍ നല്‍കിയ പട്ടിക പാര്‍ട്ടി തള്ളിയതും വി.എസിനെ ചെടിപ്പിച്ചു.
ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ നിയമനത്തിലെ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് വി.എസ് രംഗത്ത് വന്നത്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ വൈകുന്നതിനെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് അത് നിയമിച്ചവരോട് ചോദിക്കണമെന്നായിരുന്നു വി.എസിന്റെ മറുപടി.