കേന്ദ്ര മന്ത്രിമാരുടെ ധൂര്‍ത്ത് കാരണം ഖജനാവിന് നഷ്ടാമായത് കോടികൾ;ഓഫീസ് മോടി കൂട്ടാന്‍ 1.16 കോടി രൂപ ചെലവിട്ട് സ്മൃതി ഇറാനി

single-img
6 September 2016

SmritiIrani_20140901ന്യൂ ഡല്‍ഹി : കേന്ദ്ര മന്ത്രിമാരുടെ ധൂര്‍ത്ത് കാരണം ഖജനാവിന് നഷ്ടാമായത് കോടികണക്കിനു രൂപ.കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 3.5 കോടി രൂപയാണ് ഓഫീസ് മോടി പിടിപിക്കാന്‍ വേണ്ടി ചിലവയതെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. സ്മൃതി ഇറാനി, ചൗധരി ബീരേന്ദര്‍ സിംഗ്, രാജ്യവര്‍ദ്ധന്‍ റാത്തോര്‍, ഉപേന്ദ്ര കുഷ്വ, ആര്‍.എസ് കത്തീരിയ, ജെ.പി നദ്ദ, സന്‍വാര്‍ ജത്ത്, ജിതേന്ദ്ര സിംഗ് എന്നിവരാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്.

മാനവ വിഭവശേഷി മന്ത്രിയായിരുന്നപ്പോള്‍ സ്മൃതി ഇറാനി 1.16 കോടി രൂപയാണ് മന്ത്രിയുടേയും വകുപ്പിലെ സഹ മന്ത്രിമാരുടേയും ഓഫീസുകള്‍ മോടി പിടിപ്പിക്കാന്‍ ചെലവാക്കിയത്. അതേസമയം മുന്‍ മന്ത്രി നജ്മ ഹെപ്തുള്ള ഓഫീസ് നവീകരണത്തിനായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. പക്ഷേ നജ്മയ്ക്ക് ശേഷം വന്ന മുക്താര്‍ അബ്ബാസ് നഖ് വി 14 ലക്ഷം രൂപയാണ് ചെലവാക്കിയത്. ചവറ്റുകൊട്ടകള്‍ക്ക് മാത്രം അദ്ദേഹം 7,000 രൂപ ചെലവാക്കി.
എന്നാല്‍ റിപ്പോര്‍ട്ടിനോട് മന്ത്രിമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല