വിജിലൻസ് മാണിയ്ക്ക് പിന്നാലെ;സമൂഹവിവാഹം നടത്തിയതില്‍ അഴിമതി; കെ.എം.മാണിക്കെതിരെ ത്വരിതപരിശോധനക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്

single-img
5 September 2016

mani-viglanceകെ.എം. മാണിക്കെതിരെ ത്വരിതപരിശോധനക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015-ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. അഴിമതി നടത്തി ലഭിച്ച പണംകൊണ്ടാണ് മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സമൂഹ വിവാഹം നടത്തിയതെന്ന പരാതിയിലാണ് കോടതി ഉത്തരവ്.

150 പേരാണ് സമൂഹ വിവാഹത്തില്‍ പങ്കെടുത്തതെന്നും ദമ്പതികള്‍ ഓരോരുത്തര്‍ക്കും അഞ്ചു പവനും ഒന്നര ലക്ഷം രൂപയും സമ്മാനമായി നല്‍കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. അഞ്ചു കോടി രൂപ ഇത്തരത്തില്‍ ചെലവഴിച്ചുവെന്നും പരാതിയില്‍ പറയുന്നു.