ഒബാമ മീൻ:പസിഫിക് സമുദ്രത്തിൽ കണ്ടെത്തിയ പുതിയ ഇനം മത്സ്യത്തിനു ഒബാമയുടെ പേരിട്ടു.

single-img
5 September 2016

Crdg_gEWAAQaYaj

പസഫിക് സമുദ്രത്തിലെ ക്യുറെ അട്ടോളില്‍ മൂന്നുറ് അടി ആഴത്തിലാണ് മീനിനെ കണ്ടെത്തിയത്. ടൊസനോയ്ഡ് വംശത്തില്‍ പെട്ടതാണിത്. ജൂണിലാണ് കണ്ടെത്തിയത്. ഭൂമിയില്‍ ഏറ്റവും വലിയ സംരക്ഷിത ജലമേഖയാണ് ക്യുറെ അട്ടോള്‍. നേരത്തെ അമേരിക്കയുടെ വടക്ക്കിഴക്കന്‍ മേഖലകളില്‍ നദികളുടെ കൈവഴികളില്‍ കണ്ടെത്തിയ മത്സ്യത്തിനും ഒബാമ എന്നായിരുന്നു പേര്. മുന്‍ യു.എസ്. പ്രസിടെന്റുമാര്ടെ പേരുകളും നേരത്തെ ചില മത്സ്യങ്ങള്‍ക്ക് ഇട്ടിരുന്നു. ഏഴായിരത്തിലേറെ ജീവി വര്‍ഗങ്ങളുള്ള ഹവായി ബിഷപ്പ് മ്യൂസിയത്തിലെ കടല്‍ജീവി ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് പൈലാണ് മത്സ്യത്തെ കണ്ടെത്തിയത്.