അനുവാദമില്ലാതെ പകര്‍പ്പുണ്ടാക്കുന്നവർ മാത്രം കുറ്റക്കാർ;സിനിമയുടെ വ്യാജ പതിപ്പ് കാണുന്നത് കുറ്റകരമല്ല;കോടതി.

single-img
5 September 2016

tvമുംബൈ: ഓണ്‍ലൈനില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കാണാനാകില്ലെന്ന് ബോംബ ഹൈക്കോടതി. വ്യാജന്‍ കാണുന്നതല്ല കുറ്റം, മറിച്ച് അത് അനുവാദമില്ലാതെ പകര്‍പ്പുണ്ടാക്കുകയും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നത് കുറ്റകരമാണെന്ന് ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു.

സിനിമയുടെ പകർപ്പുണ്ടാക്കുന്നതും പ്രദർശിപ്പിക്കുന്നതും, ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന വാചകം പിൻവലിച്ച് പകരമായി കൂടുതൽ വ്യക്തമായി ഇത്തരം വ്യാജപതിപ്പുകൾ ഉൾപ്പെടുന്ന യു.ആർ.എൽ തന്നെ ബ്ലോക്ക് ചെയ്യും എന്ന വാചകം ചേർക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഷൂം എന്ന സിനിമയുടെ നിർമ്മാതാക്കൾ വ്യാജനെതിരെ നൽകിയ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമർശങ്ങൾ.

ഇത്തരം ബ്ലോക് ചെയ്ത സൈറ്റുകളിൽ എറർ സന്ദേശവും പ്രദർശിപ്പിക്കണം.ഈ സന്ദേശത്തിലെ നിയമം അനുസരിച്ച് വ്യാജന്‍ ഇറക്കുന്നത് കുറ്റകരമാകുമെന്നും കോടതി പറഞ്ഞു. മൂന്നുവര്‍ഷം വരെ തടവും മൂന്നു ലക്ഷം രൂപ വരെ പിഴയും ചുമത്തുന്നതും അടക്കമുള്ള വിവരങ്ങളും ചേര്‍ക്കണം. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പരാതികള്‍ പരിശോധിക്കാന്നായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ ഒരു ഇമെയില്‍ വിലാസവും നല്‍കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു. പരാതികളില്‍ രണ്ട് പ്രവൃത്തി ദിനത്തിലുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.