തെരുവുനായയുടെ അക്രമണത്തില്‍ പിഞ്ചു കുഞ്ഞിനു ഗുരുതര പരിക്ക്

single-img
3 September 2016

14218007_593166857558687_261295204_n

തെരുവുനായയുടെ അക്രമണത്തിൽ ഒരു വയസായ കുഞ്ഞിനു ഗുരുതര പരിക്കേറ്റു. വീടിനകത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പട്ടര്‍ക്കടവ് റിയാസിന്റെ മകള്‍ റിയയെയാണ് നായ കടിച്ചുകീറിയത്.കുട്ടിയുടെ മുഖത്തും തലക്കും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. നായ കുട്ടിയെ കടിച്ചു വലിച്ചുകൊണ്ടുപോകുന്നതുകണ്ട അമ്മ കസേരകൊണ്ട് നായയെ എറിഞ്ഞു ഓടിക്കുകയായിരുന്നു.

 
കോഡൂര്‍ ചെമ്മങ്കടവില്‍ ഇന്നു രാവിലെ ഒന്‍പതിനാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. തെരുവുനായ ആക്രമണ ഭീഷണിയിൽ ഭയന്ന് കഴിഞ്ഞ വീട്ടുകാർ വാതിലടച്ചു കഴിയുക ആയിരുന്നു.ഇതിനിടെ ഒന്‍പതോടെ വാതില്‍ തുറന്നപ്പോള്‍ വീണ്ടും തെരുവു നായ വീടിനകത്തുകയറി കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.

കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനു ശസ്ത്രക്രീയ വേണ്ടി വരുമെന്ന് കുഞ്ഞിനെ ചികിൽസിയ്ക്കുന്ന ഡോക്ടർ അർഷാദ് ഇ-വാർത്തയോട് പറഞ്ഞു