വാങ്ങി ദിവസങ്ങൾക്കകം സ്കൂട്ടറിന്റെ പെട്രോള്‍ പൈപ്പ് പൊട്ടി;കൈകുഞ്ഞു ഉൾപ്പെടെ ഒരു കുടുംബം അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്,സ്കൂട്ടർ വാങ്ങിയ പോങ്ങുമൂട് ബ്രൈറ്റ് മോട്ടോര്‍സില്‍ പരാതിപ്പെട്ടപ്പോൾ ഡീലറുടെ വക പരിഹാസം

single-img
3 September 2016

14215614_593162937559079_1164938576_o
വാങ്ങി ദിവസങ്ങൾക്കകം സ്കൂട്ടറിന്റെ പെട്രോള്‍ പൈപ്പ് പൊട്ടി പെട്രോള്‍ ചോര്‍ന്നതു റോഡ്‌ നീളെ. സംഭവം അറിയാതെ യാത്ര തുടര്‍ന്ന കുടുംബം പിന്നില്‍ നിന്നും വന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ താക്കീതിനെ തുടര്‍ന്നാണ് വണ്ടി നിര്‍ത്തി പരിശോധിച്ചത്. പട്ടം സ്വദേശി രാജീവ്‌ പോറ്റിയും ഭാര്യയും രണ്ടര വയസുള്ള കുഞ്ഞുമാണ് വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത് . വാഹനം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ സ്പോടനം വരെ സംഭവിച്ചെക്കാമായിരുന്നു എന്നാണ് പരിസരവാസികള്‍ പറഞ്ഞത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 17 ന് പോങ്ങുമൂട് ബ്രൈറ്റ് മോട്ടോര്‍സില്‍ നിന്നും വാങ്ങിയ മഹേന്ദ്ര ഗെസ്റ്റോ എന്ന വാഹനത്തിനാണ് അപകടം സംഭവിച്ചത്. ഇതേ തുടര്‍ന്ന് വാഹന ഉടമ ഷോറൂമില്‍ വിളിച്ചു പരാതി പറഞ്ഞെങ്കിലും പരിഹസിക്കുന്ന തരത്തിലുള്ള മറുപടിയാണു ഡീലറുടെ ഭാഗത്ത് നിന്നും ഉണ്ടായത്.നൂറു കിലോമീറ്റർ പോലും കഴിയും മുൻപ് ഇത്തരത്തിൽ അപകടമുണ്ടായിട്ടും പെട്രോൾ ലീക്കാവുന്ന വാഹനവുമായി ഷോറൂമിലെത്തിയാൽ വാഹനം ശരിയാക്കിത്തരാമെന്നാണു ഡീലർ വാഹന ഉടമയെ അറിയിച്ചത്.എന്നാൽ ഇത്തരത്തിൽ പെട്രോൾ ലീക്കാവുന്ന വാഹനവുമായി സഞ്ചരിയാനാകില്ലെന്ന് പറഞ്ഞ് ഏറെ നേരം തർക്കിച്ചതിനൊടുവിൽ സര്‍വീസില്‍ നിന്നും ആള് എത്തി പരിശോധിച്ചു. പെട്രോള്‍ പൈപ്പ് പൊട്ടിയതാണ് അത് മാറ്റിയിടണമെന്നുമാണ് അവര്‍ പറഞ്ഞത്. വാങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ അതിനാൽ സ്കൂട്ടർ മാറ്റി നല്‍കണമെന്ന് വാഹന ഉടമ ആവശ്യപെട്ടു. രജിസ്ട്രെഷന്‍ കഴിഞ്ഞ വണ്ടിയുടെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ല എന്ന് പറഞ്ഞു ഷോറൂം അതികൃതര്‍ കൈയൊഴിയുകയാണുണ്ടായത്

 

സ്കൂട്ടർ വാങ്ങാൻ ചെന്നപ്പോൾ കാണിച്ച മര്യാദ പിന്നീട് ബ്രൈറ്റ് മോട്ടോര്‍സില്‍ നിന്നും ഉണ്ടായില്ല എന്ന് വാഹന ഉടമ പറയുന്നു .ബ്രൈറ്റ് മോട്ടോര്‍സിന്റെ ഭാഗത്തു നിന്നും തനിക്കു വളരെ മോശമായ പ്രതികരണം ആണ് ലഭിച്ചത് എന്ന് വാഹന ഉടമ പരാതിപ്പെട്ടു . വാഹനം മാറ്റി നല്‍കണമെന്ന് ആവശ്യപെട്ട് ഉടമ കണ്‍സ്യുമര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വാഹന ഉടമ കേസ് കൊടുത്തപ്പോൾ അഞ്ഞുറു രൂപക്ക് പെട്രോളും സൗജന്യ സർവ്വീസും നൽകാം എന്ന് പറഞ്ഞു ഷോറൂം അതികൃതര്‍ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിച്ചു .

 

ഇതിനു മുന്‍പും പല തവണ മഹേന്ദ്ര ഗെസ്റ്റോ , റോഡിയൊ തുടങ്ങിയ വാഹനങ്ങളെ കുറിച്ച് ഇടപാടുകാരില്‍ നിന്നും പരാതികള്‍ . ലഭിചിട്ടുണ്ട്.തനിക്കു ഉണ്ടായ ദുരനുഭവം ഇനി ആർക്കും ഉണ്ടാവാതിരിക്കാൻ ബ്രൈറ്റ് മോട്ടോര്‍സിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്ന് രാജീവ് പോറ്റി പറഞ്ഞു .