തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കിൽ രാജ്യം നിശ്ചലം ; പണിമുടക്കിനിടെ സംസ്ഥാനത്ത് സംഘർഷം,സമരക്കാർ വാഹനങ്ങൾ തടഞ്ഞു

single-img
2 September 2016

trade-union-strike-thiruvananthpuram_650x400_41472784501

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിലാളികളുടെ വേതനം 18000 രൂപയാക്കുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ സമരം നടത്തുന്നത്.

സിഐടിയു, ഐന്‍ടിയുസി, എഐടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ചില ആവശ്യങ്ങള്‍ അംഗീകരിച്ചത് കൊണ്ട് സമരത്തില്‍നിന്ന് പിന്മാറുന്നുവെന്ന് ബിഎംഎസ് നേരത്തെ തന്നെ അറിയിച്ചിരിന്നു.

പണിമുടക്കിനിടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സംഘർഷം. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞത്. ഇത് ചെറിയ സംഘർഷത്തിന് വഴിവെച്ചു.സവാരി നടത്താനെത്തിയ ഒാട്ടോറിക്ഷാ തൊഴിലാളികളെ സമരക്കാർ തടഞ്ഞു.

എറണാകുളം സൗത്തിലും നോര്‍ത്തിലും ട്രെയിൻ യാത്രക്കാരുടെ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.