സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി കസ്റ്റഡിയില്‍

single-img
2 September 2016

sreejith-ravi-7

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തി സെല്‍ഫിയെടുത്തെന്ന ആരോപണത്തില്‍ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്ത് രവിയുടെ തൃശൂരിലെ വസതിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരമാണ് ശ്രീജിത് രവിക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

 

നഗ്നത കാട്ടിയത് താനല്ലെന്നും തനിക്ക് അറിയില്ലെന്നും ശ്രീജിത്ത് പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.പെൺകുട്ടികൾക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്ന് ശ്രീജിത്ത് ഇ-വാർത്തയോട് പ്രതികരിച്ചിരുന്നു.സംഭവം നടന്ന ഭാഗത്ത് താന്‍ ചിത്രീകരണത്തിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്ന് ശ്രീജിത്ത് ഇ-വാർത്തയോട് സമ്മതിച്ചിരുന്നു

സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതിയില്‍ പറഞ്ഞിരുന്ന കാര്‍ നമ്പര്‍ ശ്രീജിത്ത് രവിയുടേതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് താരത്തെ കസ്റ്റഡിയില്‍ എടുത്തത്. ഈ മാസം 27ന് പത്തിരിപ്പാലയിലെ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നത കാട്ടിയത്. കുട്ടികള്‍ ബഹളംവച്ചതോടെ കാര്‍ ഓടിച്ചുപോയി. സംഭവമറിഞ്ഞ രക്ഷിതാക്കള്‍ കാര്‍ നമ്പര്‍ സഹിതം ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.