നേതാവിനെ പുറത്താക്കി:ഗോവയിൽ ആർ.എസ്.എസിൽ നിന്നും കൂട്ടരാജി

single-img
1 September 2016

goa-rss-subhash-velingkar_650x400_61472696947ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ട ഗോവയിലെ ആർ.എസ്.എസ് മേധാവി സുഭാഷ് വെലിങ്കാർക്കറെ പിന്തുണച്ച് നാന്നൂറോളം ആർ.എസ്.എസ് പ്രവർത്തകർ രാജി വെച്ചു. വെലിംഗ്കറെ തിരിച്ചെടുത്തില്ലെങ്കിൽ അടുത്ത വ‌ർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കുമെന്നും ആർ.എസ്.എസുകാർ മുന്നറിയിപ്പ് നൽകി.പനാജി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ട ഗോവയിലെ ആർ.എസ്.എസ് മേധാവി സുഭാഷ് വെലിങ്കാർക്കറെ പിന്തുണച്ച് മുന്നൂറോളം ആർ.എസ്.എസ് പ്രവർത്തകർ രാജി ഭീഷണിയുമായി രംഗത്ത് വന്നത് ബി.ജെ.പിക്ക് തലവേദനയാവുന്നു. വെലിംഗ്കറെ തിരിച്ചെടുത്തില്ലെങ്കിൽ അടുത്ത വ‌ർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കുമെന്നും ആർ.എസ്.എസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഗോവ സന്ദര്‍ശനത്തിനിടെ വെലിങ്കറിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്താനായാണ് അമിത്ഷാക്ക് നേരം കരിങ്കൊടി കാണിച്ചത്.

ആര്‍എസ്എസിനെ കൂടാതെ മറ്റൊരു സംഘടനയ്ക്ക് വെലിങ്കര്‍ നേതൃത്വം നല്‍കുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുറത്താക്കുന്നതെന്നാണ് വിശദീകരണം.