നിങ്ങളുടെ ഒരു പുഞ്ചിരിക്കായി എന്തും:പരസ്യ ചിത്രത്തിനായി ഫഹദ് ഫാസിലും ആഷിക് അബുവും അമല്‍നീരദും ഒന്നിയ്ക്കുന്നു.

single-img
1 September 2016

14117710_1291227014223880_5992022092284001089_n

ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദാണ്. ഒരു പരസ്യചിത്രത്തിനാണു മൂവരും ഒന്നിയ്ക്കുന്നത്.

‘മഹേഷിന്റെ പ്രതികാര’ത്തിന് ശേഷം ഫഹദിന്റേതായി സിനിമകളൊന്നും പുറത്തുവന്നിട്ടില്ല. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ദിലീഷ് ചിത്രത്തിലും ഫഹദാണ് നായകന്‍.

മുന്‍പും ആഷിക് അബു യുഎഇ എക്‌സ്‌ചേഞ്ചിന് വേണ്ടി പരസ്യചിത്രങ്ങള്‍ ഒരുക്കിയിരുന്നു. ഫഹദിനെക്കൂടാതെ ജയസൂര്യ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ മുന്‍ പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു.