മതസൗഹാര്‍ദ്ദറാലി ഉദ്‌ഘാടനം

single-img
1 September 2016

9735_pkg_imageകോഴിക്കോട്‌ : മതസൗഹാര്‍ദ്ദസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയുടെ സംസ്ഥാന തല ഉദ്‌ഘാടനം കോഴിക്കോട്‌ കിഡ്‌സണ്‍കോര്‍ണറില്‍ വച്ച്‌ ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു. മതസൗഹാര്‍ദ്ദ റാലി വാഹനത്തിന്റെ താക്കോല്‍ദാനം ഡോ. ബോബി ചെമ്മണ്ണൂര്‍ റിട്ടയേര്‍ഡ്‌ ജഡ്‌ജി ശാന്തകുമാരിക്ക്‌ നല്‍കിക്കൊണ്ട്‌ നിര്‍വ്വഹിച്ചു. ഡോ. ആര്‍സു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എം വി കുഞ്ഞാമ്മു (പ്രസിഡന്റ്‌, ഇന്‍ഡോ അറബ്‌ കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍) സിനിമ സീരിയല്‍ താരമായ ഡോ. ഷീല, റാലി ക്യാപ്‌റ്റന്‍ സണ്ണി ജോസഫ്‌, തുടങ്ങിയവര്‍ പ്രമുഖര്‍ പങ്കെടുത്തു.എല്ലാ ചോരയുടേയും നിറം ചുവപ്പാണ്‌. അതിന്‌ ജാതിയോ മതമോ രാഷ്‌ട്രീയമോ ഇല്ല. അതുകൊണ്ട്‌ ജാതിമത കക്ഷി രാഷ്‌ട്രീയങ്ങള്‍ക്കതീതമായി എല്ലാവരും പരസ്‌പരം പൊറുത്തുകൊണ്ടും സ്‌നേഹിച്ചുകൊണ്ടും ഒന്നായ്‌ ജീവിക്കാനുള്ള ആഹ്വാനവും സ്‌നേഹം കൊണ്ട്‌ ലോകം കീഴടക്കുക എന്ന സന്ദേശവും ബോബി ചെമ്മണ്ണൂര്‍ തന്റെ പ്രസംഗത്തിലൂടെ നല്‍കി.