നടി ശാന്തി കൃഷ്ണ വീണ്ടും വിവാഹ മോചിതയായി

single-img
1 September 2016

11017514_1599074977031512_5440662406343547599_nനടി ശാന്തി കൃഷ്ണ വീണ്ടും വിവാഹ മോചിതയായി. കൊല്ലം സ്വദേശിയും അമേരിക്കന്‍ വ്യവസായിയുമായ നിലവിലെ ഭര്‍ത്താവ് ബജോര്‍ സദാശിവനുമായുള്ള വിവാഹ ബന്ധമാണ് വേര്‍പിരിഞ്ഞത്. ഇരുവരും കര്‍ണാടകയിലെ ഒരു കുടുംബ കോടതിയിലാണ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരുന്നത്. ബന്ധം പിരിയാന്‍ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്.

രണ്ടാം വിവാഹത്തിന് ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരില്‍ തീര്‍ത്തും സ്വകാര്യജീവിതം നയിച്ചുവരികയായിരുന്നു ശാന്തി.അടുത്തിടെ കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന സെലിബ്രറ്റിചാറ്റ് ഷോയിലൂടെയാണ് ഏറെ കാലത്തിന് ശേഷം ശാന്തികൃഷ്ണയെ വീണ്ടും മലയാളി പ്രേക്ഷകര്‍ കണ്ടത്.

ആദ്യം ശാന്തി കൃഷ്ണ നടന്‍ ശ്രീനാഥിനെയാണ് വിവാഹം ചെയ്തിരുന്നത്. കേരളമൊട്ടാകെ ശ്രദ്ധേയമായ താരവിവാഹം പിന്നീട് വിവാഹമോചനത്തില്‍ ചെന്നെത്തുകയായിരുന്നു.