മദ്യനയത്തിൽ മാറ്റം വേണമെന്ന് മന്ത്രി മൊയ്തീന്‍; ഓണത്തിന് ഓൺലൈനിലൂടെ മദ്യ വിൽപ്പന നടത്താൻ കൺസ്യൂമർഫെഡ്.

single-img
18 August 2016

dc-Cover-53i6to4h0skr09t0ejshqfuea7-20160529062110.Medi
തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം അനിവാര്യമാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കേരളത്തില്‍ മദ്യം ഒഴുക്കണമെന്ന് താന്‍ പറയുന്നില്ലെന്നും, എന്നാല്‍ ടൂറിസം മേഖലകളിലെ ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം∙ മദ്യനയം തിരുത്തണമെന്ന നിലപാടില്‍ ഉറച്ച് ടൂറിസം വകുപ്പ്. മദ്യവിൽപ്പനയിൽ വരുത്തിയ നിയന്ത്രണം വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചു. ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും മന്ത്രി എ.സി.മൊയ്തീന്‍ ആവശ്യപ്പെട്ടു. നിലവിലെ മദ്യനയം ടൂറിസം മേഖലയ്ക്കു തിരിച്ചടിയാണ്. ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും എ.സി.മൊയ്തീന്‍ അറിയിച്ചു.

ടൂറിസം സെന്ററുകളുടെ പശ്ചാത്തലത്തില്‍ നടത്തേണ്ട പല വിനോദസഞ്ചാര സംബന്ധിയായ സമ്മേളനങ്ങളും കേരളത്തിന്റെ മദ്യനയം മൂലം സംസ്ഥാനത്തിനു വെളിയിലേക്കു മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടിട്ടുണ്ടെന്നും അതു ടൂറിസം മേഖലയില്‍ കോടിക്കണക്കിനു രൂപയുടെ റവന്യു നഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ക്യൂ നിന്നു മദ്യം വാങ്ങുന്നത് ഒഴിവാക്കാൻ ഓണത്തിന് ഓൺലൈനിലൂടെ മദ്യ വിൽപ്പന നടത്താൻ കൺസ്യൂമർഫെഡ് ഒരുങ്ങുന്നു. ഓൺലൈനിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതുമായി കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാലയിലെത്തി മദ്യക്കുപ്പി വാങ്ങാം. ക്യൂ നിന്നു മദ്യം വാങ്ങുന്നത് അപമാനമായി കണക്കാക്കുന്നവർക്കാണ് പുതിയ തീരുമാനം ഗുണകരമാകുക.നടപടിക്രമങ്ങൾ നടക്കുകയാണ്. മൂന്നു ദിവസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ മദ്യ വിൽപ്പന കൂട്ടാനും തീരുമാനമായി. 59 ഇനം മദ്യം ഔട്ട്‌ലെറ്റുകൾ വഴി കൂടുതലായി വിൽക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് അറിയിച്ചു.