കുട്ടികൾ വർഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിൽ പോകുന്നില്ലെന്ന് ഉറപ്പാക്കണം: മുഖ്യമന്ത്രി

single-img
15 August 2016

screen-12.33.11[15.08.2016]

കുട്ടികൾ വർഗീയതയുടെയും ഭീകരതയുടെയും താവണങ്ങളിലേക്ക് പോകുന്നില്ലെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പതായ ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതീയമായ വേർതിരിവും അന്ധവിശ്വാസങ്ങളും പടരുകയാണ്. ഇതിനെതിരെ നവോത്ഥാന മൂല്യം ഉയർത്തിയുള്ള നീക്കമാണ് നടത്തേണ്ടതെന്നും വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികൾ വർഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പതാക ഉയർത്തലിന് ശേഷം വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് മുഖ്യമന്ത്രി സ്വീകരിച്ചു. വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകൾ മുഖ്യമന്ത്രി സമ്മാനിച്ചു. സംസ്‌ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിത ഐപിഎസ് ഓഫീസർ മെറിൻ ജോസഫാണ് സ്വാതന്ത്ര്യദിന പരേഡ് നയിച്ചത്. കേരളവും കർണാടകയും പരേഡിനുള്ള പ്ലാറ്റൂണുകൾ കൈമാറി. ഇരുസംസ്‌ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് ഇത്.

ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മന്ത്രിമാർ പതാക ഉയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. കൊച്ചിയിൽ മന്ത്രി ഇ.പി ജയരാജനാണ് പതാക ഉയർത്തിയത്. കോഴിക്കോട്ട് മന്ത്രി ടി.പി രാമകൃഷ്ണനും കാസർകോട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പതാക ഉയർത്തിയപ്പോൾ കണ്ണൂരിൽ നടന്ന സ്വതന്ത്ര്യദിന ചടങ്ങിൽ മന്ത്രി കെ.കെ ശൈലജ പതാക ഉയർത്തി. ഇടുക്കിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വയനാട് കൽപ്പറ്റയിൽ എ.കെ ശശീന്ദ്രനും മലപ്പുറത്ത് എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ.ടി ജലീലും പതാക ഉയർത്തി. പത്തനം തിട്ടയിൽ ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസും തൃശൂരിൽ മന്ത്രി എ.സി മൊയ്തീനും കോട്ടയത്ത് മന്ത്രി കെ. രാജുവും കൊല്ലത്ത് ജെ. മെഴ്സിക്കുട്ടിയമ്മയും ആലപ്പുഴയിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ദേശീയ പതാക ഉയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.